ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ ആറ്റിങ്ങൽ മേലാറ്റിങ്ങൽ സ്വദേശിയായ എ എം അമലിന് അവസരം ലഭിച്ചിരിക്കുന്നു.

ആറ്റിങ്ങൽ.....

നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ ആറ്റിങ്ങൽ മേലാറ്റിങ്ങൽ സ്വദേശിയായ എ എം അമലിന് അവസരം ലഭിച്ചിരിക്കുന്നു. ഇതിനായി അമൽ ജനുവരി 23 ന് ഡൽഹിയിലേക്ക് യാത്രയാകും. മേലാറ്റിങ്ങൾ ശിവക്ഷേത്രത്തിനു സമീപം AM നിവാസിൽ സാമൂഹ്യപ്രവർത്തകനായ CV അനിൽകുമാറിൻ്റേയും മിനി അനിൽകുമാറിന്റെയും മകനാണ് എ എം അമൽ. 

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ് അമൽ. 

   
 ഈ നാട്ടിന് കിട്ടിയ വലിയൊരു അവസരത്തിൽ മേലാറ്റിങ്ങൽ പ്രദേശമാകെ ആവേശത്തിലാണ്.
 ഡൽഹിയിലേക്ക് പോകുന്ന അമലിനെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടുകാരും.

 തിരുവനന്തപുരം ജില്ലയിൽ നിന്ന് 14 വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.