കായംകുളത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളത്താണ് സംഭവം. 15 വയസ്സുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.12 മണിയോടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സൽമാനും തുഷാറും ഉൾപ്പെട്ട വിദ്യാർത്ഥികൾ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയത്. മരിച്ചവർ ഒമ്പതാംക്ലാസ് വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം.