തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷൈൻ നിഗം

തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷെയ്ന്‍ നിഗം. മദ്രാസ്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കുള്ള ഷെയ്ന്‍ നിഗത്തിന്റെ ചുവടുവെപ്പ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കലൈയരസനും നിഹാരിക കൊനിദേലയും എത്തും.ഷെയ്നിന്റെ സിനിമകളായ ആര്‍ഡിഎക്സ, ഇഷ്ഖ്, ഭൂതകാലം, കുമ്പളങ്ങി നൈറ്റ്സ് ഉള്‍പ്പെടെയുള്ള താന്‍ കണ്ടതായി സംവിധായകന്‍ പറഞ്ഞു. റിയലിസ്റ്റിക് ആക്റ്ററാണ് ഷെയ്ന്‍ എന്ന് വിശേഷിപ്പിച്ച വാലി മോഹന്‍, മദ്രാസ്കാരന്‍ സിനിമയിലേക്ക് ഷെയ്നിനെ മാത്രമാണ് പരിഗണിച്ചിരുന്നത് എന്നും വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സിനിമയ്ക്കായി ഷെയ്നിനെ പിന്തുടരുകയാണെന്നും സംവിധായകന്‍ പറഞ്ഞു.