‘മകരവിളക്ക് തെളിയിച്ചുവെന്ന് പറയുന്നതിൽ തെറ്റില്ല, തെളിയിക്കുന്നതാണ്’;ദേവസ്വം ബോർഡ് പ്രസിഡന്റ്

മകരവിളക്ക് തെളിയിച്ചു എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നതാണ്. കാട്ടുമൂപ്പൻമാരാണ് പരമ്പരാഗതമായി വിളക്ക് തെളിയിക്കുന്നത്. തെളിഞ്ഞുവെന്ന് പറയുന്നതും തെളിയിച്ചുവെന്ന് പറയുന്നതിലും വലിയ വ്യത്യാസമില്ല. വിശ്വാസവും രാഷ്ട്രീയവും രണ്ടാണ്. അത് കൂട്ടിക്കുഴയ്ക്കുമ്പോൾ ആണ് പ്രശ്നമെന്നും താൻ ഒരു വിശ്വാസി ആണെന്നും അദ്ദേഹം പറഞ്ഞു.സിപിഐഎമ്മിൽ ചേരുമ്പോൾ വിശ്വാസി ആണോ അവിശ്വാസി ആണോയെന്ന് പാർട്ടി ചോദിച്ചിട്ടില്ല.സിപിഐഎംകാരനായതു കൊണ്ടാണ് സാധാരണക്കാരനായ തനിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് ആകാൻ കഴിഞ്ഞത്.

നിരാശ ബോധത്തിലല്ല താൻ പാർട്ടി മാറിയത്. സംഘടനാ പ്രശ്നങ്ങൾ കൊണ്ടാണ് കോൺഗ്രസ് വിട്ടത്. മതനിരപേക്ഷതയിൽ ഊന്നി പ്രവർത്തിക്കാൻ നല്ലത് സിപിഐഎം ആണെന്ന് ബോധ്യമാണ് പാർട്ടിയിൽ ചേരാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.