തിരുവനന്തപുരം പാറശ്ശാലയിൽ അപകടം; ഒരു മരണം

തിരുവനന്തപുരം പാറശ്ശാല പവതിയാൻവിളയിൽ അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി സജികുമാർ (22) ആണ് മരിച്ചത്.നിയന്ത്രണം വിട്ട കാർ അപകടമുണ്ടാക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം സമീപത്തെ വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ചശേഷം ഒരു കടയിൽ ഇടിച്ചു നിന്നു. കാർ ഡ്രൈവർ രക്ഷപെട്ടു. ഡ്രൈവർ പൊൻവിള സ്വദേശി അമൽ ദേവ് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു