വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കയ്യും തലയും പുറത്തിടരുത്

വെറുക്കല്ലേ... ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്...

വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കയ്യും തലയും പുറത്തേയ്ക്കിട്ടുകൊണ്ട് കാഴ്ചകൾ കാണുന്ന ശീലവും, ഈ രീതിയിൽ സഞ്ചാരം ചെയ്തു കൊണ്ട് പുറമേ കാണുന്നവരെ കൈ വീശി കാണിക്കുന്ന ശീലവും തീർച്ചയായും ഉപേക്ഷിക്കേണ്ടതാണ്. ഡ്രൈവർമാർ കൃത്യമായ ഇടവേളകളിൽ റിയർവ്യു കണ്ണാടികൾ നോക്കുന്ന രീതി അനുവർത്തിച്ചാൽ കുട്ടികൾ ഉൾപ്പെടെ ചെയ്യാറുള്ള ഇത്തരം അപകടകരമായ പ്രവൃത്തികൾ ഒരു പരിധി വരെ നിയന്ത്രിയ്ക്കാൻ കഴിയും. കൂടാതെ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ വളരെ കൂടുതലാളുകൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഈ അപകടകരമായ പ്രവർത്തി പലരും ചെയ്യാറുണ്ട്. കൂടെ യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് വിവേകത്തോടെ അത്തരക്കാരെ പിന്തിരിപ്പിക്കുകയാണ് ചെയ്യേണ്ടത്.