ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു.

മംഗലപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. അമിത വേഗതയിൽ പോയ ബൈക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.