തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ
January 08, 2024
തിരുവനന്തപുരം നെടുമങ്ങാട് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. ആനാട് വെള്ളരിക്കോണം സ്വദേശി ധനുഷ് (17) ആണ് വീടിന്റെ ടെറസിലെ റൂഫിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.