ചങ്ങനാശേരി. 147 -മത് മന്നംജയന്തി സമ്മേളനം ഇന്ന് പെരുന്നയിൽ നടക്കും. രാവിലെ ഏഴു മണി മുതൽ മന്നം സമാധിയിൽ ആരംഭിക്കുന്ന പുഷ്പാർച്ചനയോടെയാണ് ഇന്നത്തെ ചടങ്ങുകൾക്ക് തുടക്കമാകുക. രാവിലെ 10 മണിക്ക് മന്നംജയന്തി സമ്മേളനം മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ജാതി സംവരണം നിർത്തലാക്കണമെന്ന് ഇന്നലെ എൻഎസ്എസ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം ഉണ്ടായേക്കും.