കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴു ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നേരത്തെ അഞ്ചു ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകള്‍ക്ക് പുറമേ എറണാകുളം,തൃശൂര്‍ ജില്ലകളിലുമാണ് ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.നാളെയും ശനിയാഴ്ചയും മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചത്. ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്.