എറണാകുളം രവിപുരത്ത് 77 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയിൽ 76 ലക്ഷം, കൊല്ലം ആശ്രാമം73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം രൂപയുടെയും വില്‍പ്പന നടന്നു. ഡിസംബർ 22 മുതൽ 31 വരെയുളള പത്ത് ദിവസത്തെ വിൽപ്പനയെയാണ് ക്രിസ്മസ് പുതുവത്സര വിൽപ്പനയായി കണക്കാക്കുന്നത്. ഡിസംബർ 24 ന് 70.73 കോടി, ഡിസംബര്‍ 24 ന് 70.73 കോടി, ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പനയുണ്ടായി.2022 നെ അപേക്ഷിച്ച് 26.87 കോടി രൂപയുടെ അധിക വിൽപ്പനയാണ് ബെവ്കോ വഴി നടന്നത്. കഴിഞ്ഞ വർഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നിരുന്നത്. 2022 ഡിസംബർ 31ന് 93.33 കോടിയുടെ വിൽപ്പനയാണ് നടന്നത്. ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും നികുതിയായി സർക്കാരിന് ലഭിക്കും. ഇത് ഏകദേശം 490 കോടി രൂപ വരും.