ആറ്റിങ്ങൽ കുന്നുവാരത്തിനടുത്ത് ഗുരുതരമായി വെട്ടേറ്റ് പരുക്ക് പറ്റിയ നിലയിൽ യുവാവിനെ കണ്ടെത്തി.
കാര്യവട്ടം സ്വദേശിയായ നിതീഷ് ആണ് പരിക്കേറ്റ യുവാവ് എന്ന് ആറ്റിങ്ങൽ പോലീസ് അറിയിക്കുന്നു.
ഇന്നു രാവിലെ കാൽനടയാത്രക്കാരാണ് ഇയാളെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ആറ്റിങ്ങൽ പോലീസ് എത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.