കല്ലമ്പലം: പുല്ലൂർമുക്ക് വഴുതാണിക്കോണം തെങ്ങുവിള വീട്ടിൽ സോമൻ(85) മേടവിള ക്ഷേത്രത്തിനു സമീപം റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ഇദ്ദേഹം അസുഖബാധിതനായിരുന്നതായി നാട്ടുകാർ പറയുന്നു. ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഇദ്ദേഹത്തിന് ഒരു മകൻ ഉണ്ടെങ്കിലും നിലവിൽ ഇദ്ദേഹത്തെ സംരക്ഷിക്കാൻ ആരും ഇല്ലാത്ത സ്ഥിതിയിലായിരുന്നതായി നാട്ടുകാർ പറയുന്നു. പോലീസും, വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഇടപെട്ട് സോമന്റെ ഭൗതികശരീരം പൊതു സ്മശാനത്തിൽ സംസ്കരിക്കണം എന്നതാണ് നാട്ടുകാരുടെ അഭിപ്രായം.