മൂടൽമഞ്ഞിനെ തുടർന്ന് ദില്ലി ഗോവ ഇൻഡിഗോ വിമാനം വൈകുമെന്ന് അനൗൺസ് ചെയ്യുന്നതിനിടെ പൈലറ്റിനെ യാത്രക്കാരൻ മർദിച്ചു. സഹിൽ കടാരിയ എന്ന യാത്രികനാണ് മർദിച്ചത്. ഇയാൾക്കെതിരെ ഇൻഡിഗോ പരാതി നൽകി. ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകളും വൈകി. സംഭവത്തിൽ വ്യോമയാന സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചു.ശനി, ഞായർ ദിവസങ്ങളിൽ ഇൻഡിഗോ വിമാനങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഹ് ലെ വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. വരും ദിവസങ്ങളിലും ശൈത്യ തരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.