മണമ്പൂർ ഗ്രാമ പഞ്ചായത്ത് 2023 - 24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള വ്യക്തിഗത ആനുകൂല്യ വിതരണം നടന്നു

 *2023 - 24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം , ലാപ്* *ടോപ്പ് , വയോജനങ്ങൾക്കുള്ള കട്ടിൽ അങ്കണവാടികളിലേയ്ക്കുള്ള വെയിംങ് മെഷീൻ എന്നിവയും , ഇതിനോടൊപ്പം വിധവകളുടെ പെൺമക്കൾക്കുള്ള* *വിവാഹധനസഹായവും 2024 ജനുവരി 17 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് കുളമുട്ടം LPS ൽ വച്ച് വിതരണം ചെയ്തു. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ്, പഠനോപകരണം , വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിതരണോദ്ഘാടനം ചെയ്തു. വിധവകളുടെ പെൺ മക്കളുടെ വിവാഹ ധനസഹായം, അങ്കണവാടികൾക്ക് വെയിംങ് മെഷീൻ എന്നിവ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി. പ്രിയദർശിനി വിതരണം ചെയ്തു. 96 പേർക്ക് കട്ടിൽ , 53* *കുട്ടികൾക്ക് മേശയും കസരയും 6 കുട്ടികൾക്ക് ലാപ് ടോപ്പ്, 7 പേർക്ക് വിവാഹ ധനസഹായം 3 വെയിംങ് മെഷീൻ എന്നിവ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലീസി വി. തമ്പി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി* *ചെയർമാൻ വി. സുധീർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയന്തി , ബ്ലോക്ക് മെമ്പർ ജി കുഞ്ഞുമോൾ , പഞ്ചായത്തംഗങ്ങളായിട്ടുള്ള ബീജ ഷൈജു , നിമ്മി അനിരുദ്ധൻ , മുഹമ്മദ് റാഷിദ് , ഓമന രാജൻ, സോഫിയ സലിം ഒലീദ്, പി. സുരേഷ് കുമാർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ജെ.എസ് , നിർവ്വഹണ* *ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു* .