ബ്ലൂംഫോണ്ടെയ്ൻ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകും. അണ്ടർ 19 ലോകകപ്പിന്റെ 15-ാം പതിപ്പാണിത്. അയർലൻഡും അമേരിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. ഉച്ചയ്ക്ക് 1.30 മുതലാണ് രണ്ട് മത്സരങ്ങളും നടക്കുക.ഇന്ത്യയുടെ ആദ്യ മത്സരം നാളെ ബംഗ്ലാദേശിനെതിരെയാണ്. അണ്ടർ 19 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ ഇന്ത്യയാണ്. എങ്കിലും ഡിസംബറിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിന്റെ സെമിയിൽ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരായതും ബംഗ്ലാദേശാണ്. രാജസ്ഥാൻ സ്വദേശി ഉദയ് ശരൺ ആണ് ഇന്ത്യൻ ടീമിന്റെ നായകൻ.ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമൊപ്പം ഗ്രൂപ്പിൽ അയർലൻഡും അമേരിക്കയുമുണ്ട്. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് 24 ദിവസം നീണ്ടുനിൽക്കും. ആകെ 41 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഫെബ്രുവരി 11നാണ് ഫൈനൽ. അഞ്ച് തവണ അണ്ടർ 19 ചാമ്പ്യന്മാരായ ഇന്ത്യയാണ് കൂടുതൽ തവണ ലോകകപ്പ് നേടിയിട്ടുള്ളത്.