ഇതുവരെ 11 ഓളം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. അഗ്നി രക്ഷാ സേനയ്ക്ക് പുറമേ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും വിന്യസിച്ചു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി.അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും രക്ഷാപ്രവർത്തനം വിജയം കാണട്ടെ എന്നും രാഷ്ട്രപതി ദ്രൗപതി മൂർമുവും അപകടത്തിൽ അനുശോചനം അറിയിച്ചു. അപകടത്തിന് ഉത്തരവാദികൾ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് വഡോദര എം.പി രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് പറഞ്ഞു. 15 പേർക്ക് സഞ്ചരിക്കാൻ ആകുന്ന ബോട്ടിൽ 27 പേരെ കയറ്റിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്.