സ്വർണവിലയിൽ‌ വർധനവ്; പവന് 120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46,520 രൂപയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ശനിയാഴ്ച 46,400 രൂപയായിരുന്നു വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയിലെത്തി. കഴിഞ്ഞാഴ്ചയുടെ തുടക്കത്തിൽ വില കുറയുന്നതാണ് കണ്ടത്. എന്നാല്‍ വാരാന്ത്യത്തോടെ വില ഉയരാന്‍ തുടങ്ങി. പുതിയ ആഴ്ചയിലെ ആദ്യ ദിനത്തിലും വില കുതിക്കുകയാണ്. വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവ് വന്നേക്കും.കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 440 രൂപയാണ് വർധിച്ചത്. ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു.