തിരുവനന്തപുരം: പാലോട് കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ചു. പാലോട് പയറ്റടി സ്വദേശി പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം. സ്കൂൾ കഴിഞ്ഞെത്തിയ അഭിനവ് റൂമിൽ ഇരുന്ന കീടനാശിനി സോഫ്റ്റ് ട്രിങ്ക് എന്ന് കരുതി കുടിക്കുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.