*SSLC* *മോട്ടിവേഷൻ* *ക്ലാസ്സ്‌*

തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 8-12 -2023, വെള്ളിയാഴ്ച ഉച്ചക്ക് 2.00 മണി മുതൽ 4.00 മണി വരെ ഒരു മോട്ടിവേഷൻ ക്ലാസ് (BREAKING THE BARRIERS)സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവ: ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ രാഹുവിൽ. വി.ആർ ആണ് ക്ലാസ് നയിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന 375 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. സ്കൂൾ H. M സുജിത്ത്. എസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റൻഡ് ഷഫീക്.എ, സ്റ്റാഫ് സെക്രട്ടറി ബീന. എസ്, SRG കൺവീനർ ദിവ്യ. എൽ,ടീൻസ് ക്ലബ് കോർഡിനേറ്റർ സ്മിത. J.M, നിസാർ അഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു.
പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിലുപരി സ്വന്തം ജീവിതത്തെ എങ്ങനെ ചിട്ടപ്പെടുത്താം എന്നത് വളരെ ലളിതമായി അവതരിപ്പിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
ടീൻസ് ക്ലബ് സെക്രട്ടറി10.G ക്ലാസിലെ ഗോപിക നന്ദി അറിയിച്ചു. സ്കൂൾ ടീൻസ് ക്ലബ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.