ചപ്പാത്ത്മുക്ക് റസിഡന്റ്സ് അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട കല്ലമ്പലം CI ശ്രീ വി.കെ. വിജയ രാഘവൻ നിർവ്വഹിച്ചു. . 27.12. 2023 വൈകുന്നേരം നടന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ.സജു വി.ബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ അനഘ സുധീറും ,ആസിയ സ്വൈഫിയും ചേർന്ന് ഈശ്വര പ്രാർത്ഥന ചൊല്ലി. അസോസിയേഷൻ സെക്രട്ടറി ശ്രീമതി. അമ്മിണി അരവിന്ദ് സ്വാഗതം ആശംസിച്ചു. അപകട മേഖലയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടും കയും , ഗുരുതര പരുക്കുകൾ സൃഷ്ടിക്കുകയും ചെയ്ത ചുമടുതാങ്ങി മുക്കിൽ റസിഡൻസ് അസോസിയേഷൻ സ്ഥാപിച്ച റോഡ് സേഫ്റ്റി മിറർ ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരൂർ എസ്. എച്ച് ഒ ശ്രീ. ജെ അജയൻ നിർവഹിച്ചു...
ഗ്രാമപഞ്ചായത്ത് മെമ്പറും CMRA യുടെ എക്സിക്യൂട്ടീവ് അംഗവും ആയിട്ടുള്ള ശ്രീമതി. ഇന്ദിര സുദർശനൻ, പതിനാറാം വാർഡ് മെമ്പർ ശ്രീമതി. തങ്കമണി, മുൻ വാർഡ് മെമ്പർമാരായ ശ്രീ. K.ശിവദാസൻ , ശ്രീ. മേവർക്കൽ നാസർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിക്ക് ആവേശം കൊള്ളിച്ചുകൊണ്ട് തോട്ടയ്‌ക്കാട് അജിത്തിന്റെ നാടൻപാട്ടും ഉണ്ടാരുന്നു
ട്രഷറർ ശ്രീ. K വിജയകുമാരൻ നായർ നന്ദി രേഖപ്പെടുത്തി..