വർക്കലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം

വർക്കലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം.. തലസ്ഥാന ജില്ലയ്ക്കുള്ള വിനോദ സഞ്ചാരവകുപ്പിന്റെ പുതുവത്സര സമ്മാനമായി വർക്കല ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചു.

വർക്കല പാപനാശം ബീച്ചിൽ അണ് തിരമാലകൾക്ക് മുകളിലൂടെ നൂറ് മീറ്ററോളം സഞ്ചരിക്കാവുന്ന തരത്തിൽ പാലം നിർമിച്ചത്. 3 മീറ്റർ വീതിയിൽ രണ്ടു ഭാഗത്തും കൈവരിയുണ്ടാകും. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും 7 മീറ്റർ വിതിയിലും സൈറ്റ് സീയിങ് പ്ലാറ്റ്ഫോമുണ്ട്. ഇവിടെനിന്നുള്ള കടൽക്കാഴ്ച അതിമനോഹരമാണ്. ഒരു സമയം നൂറ് പേർക്ക് വരെ കയറാം. എല്ലാ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും. പകൽ 11 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. ക്രിസ്തുമസ് - പുതുവത്സാരാഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യും.