തിരുവനന്തപുരം ചിറയൻകീഴിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ചിലമ്പിൽ പടുവത്ത്
വീട്ടിൽ അനുഷ്‌കയാണ് മരിച്ചത്. എട്ടുവയസായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മകളെ കിണറ്റിൽ തള്ളിയിട്ട്
കൊന്നെന്ന് വെളിപ്പെടുത്തി അമ്മ മിനി പൊലിസിൽ കിഴടങ്ങിയത്. കുട്ടിയുടെ
മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ ഉണ്ടെന്നും യുവതി അറിയിച്ചു. തുടർന്ന്
പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ചൊവ്വാഴ്ച മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. തുടർന്ന് ഇവരെ
കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
യുവതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മകളെ ശ്വാസം
മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിൽ ഇട്ടതെന്നാണ് അമ്മയുടെ മൊഴി.