തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് എതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കണമെന്ന് കെസിഇസി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ മേഖലയെ ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്നതിനുള്ള കേന്ദ്ര നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് കൺവെൻഷൻഉദ്ഘാടനം ചെയ്തു കൊണ്ട് മീനാങ്കൽ കുമാർ പറഞ്ഞു. പണിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റർ നടപടി തിരുത്തണം. ഒരു വർഷമായി ജീവനക്കാർക്ക് ശമ്പളം നൽകാത്തത് നിലവിലുള്ള ട്രേഡ് യൂണിയൻ നിയമങ്ങൾക്കും സാമൂഹ്യ നിയമങ്ങൾക്കും വിരുദ്ധമാണെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാരിന് യാതെരു ബാദ്ധ്യതയുമില്ലാത്ത സഹകരണ സംഘങ്ങളുടെ സ്വന്തം ഫണ്ടിൽ കൊടുക്കുന്ന ഡി എ സഹകരണ ജീവനക്കാർക്ക് നിഷേധിക്കുന്ന സമീപനം തിരുത്താൻ സർക്കാർ നടപടി സ്വീകരികണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവെൻഷനിൽ പി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം എം സാബു സ്വാഗതം പറഞ്ഞു. കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രകാശ് ലക്ഷ്മൺ, വി എസ് ജയകുമാർ, എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് ആൽബർട്ട്, കെസിഇസി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എം സാബു, എസ് എസ് സുരേഷ്കുമാർ, ഷറാബ്ദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ് ആർ ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്) മോഹൻ നായർ, നവീൻ വെഞ്ഞാറമൂട്, (വൈസ്പ്രസിഡന്റ്) പി പ്രകാശ് (സെക്രട്ടറി) ആർ കെ ഷിബു,ജിതിൻ കൃഷ്ണൻ ജെ എസ് (ജോയിന്റ് സെക്രട്ടറി) പി എസ് അബിനേഷ് പി എസ് (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.