മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.