പുതുവർഷത്തെ അപകടരഹിതമാക്കാം...

പുതുവർഷത്തെ അപകടരഹിതമാക്കാം...

പുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. 

മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം.  

ആക്രമകാരിയായ ഒരാൾ ആയുധവും കയ്യിലേന്തി തെരുവിലൂടെ നീങ്ങിയാൽ നാം അയാളെ ആവുന്ന വിധമൊക്കെ തടയാൻ ശ്രമിക്കും, എന്നാൽ ഇതേ ശ്രമം മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാളെ കാണുമ്പോൾ ഉണ്ടാവില്ല. എന്നാൽ ആദ്യ ആളെക്കാൾ അപകടകാരി രണ്ടാമനാണ് കാരണം ഒന്നിലധികം മരണത്തിന് അയാൾ കാരണക്കാരനാകാം എന്നതു തന്നെ. 

 മദിപിച്ച് വാഹനമോടിക്കുമ്പോൾ സംഭവിക്കുന്നത്.

 1. തീരുമാനങ്ങൾ എടുക്കൽ: തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കാലതാമസവും എന്നാൽ അമിത ആത്മവിശ്വാസവും 

 2. ഏകോപനം കുറയുന്നു: മദ്യംചലനങ്ങളെയും പ്രവർത്തികളുടെ ഏകോപനത്തെയും ബാധിക്കുന്നു, 

 3. പ്രതികരണ സമയം കുറയുന്നു: മദ്യം മസ്തിഷ്കത്തിന്റെ പ്രതികരണ സമയം മന്ദഗതിയിലാക്കുന്നു, ഇതുമൂലം റിഫ്ലക്സ് ആക്ഷൻ സാധ്യമാകാതെ വരുന്നു.

 4. റിസ്ക് എടുക്കൽ: അമിത ആത്മവിശ്വാസവും തന്മൂലം അപകടകരമായ കാര്യങ്ങൾ ചെയ്യാനുള്ള വ്യഗ്രതയും റിസ്ക് എടുക്കലും .

മാത്രവുമല്ല അമിതവേഗതയും മൂന്നുപേർ കയറി വാഹനം ഓടിക്കുന്നതും രാത്രിയിൽ പരിശോധന കുറവാണ് എന്ന ധാരണയിൽ അപകടകരമായ വാഹന ഉപയോഗവും എല്ലാം പുതുവർഷ ആഘോഷങ്ങളിൽ സാധാരണമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഈ ദിവസങ്ങളിലാണ്.

മറ്റുള്ളവരുടെ ജീവന് ഭീഷണിയാകാത്ത വിധം , പൊതു ഇടങ്ങളിലെ സംസ്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും...

#newyearcelebration 
#drunkendrive