സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവന്‍കുട്ടി

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഷെഡ്യൂളും അദ്ദേഹം പ്രകാശനം ചെയ്തു. കലോത്സവത്തില്‍ സമയക്രമം പാലിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹൈസ്‌കൂളിലാണ് സംഘാടക സമിതി ഓഫീസ്. വേദികള്‍ക്ക് കൊല്ലത്തെ കലാസാംസ്‌കാരിക നായകരുടെ പേരുകള്‍ നല്‍കി ആദരം അര്‍പ്പിച്ചു.വേദികളുടെ പേര് മന്ത്രി പ്രഖ്യാപിച്ചു. ജനുവരി നാലു മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ എല്ലാ വേദികളിലും കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ഉളള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി.
എം നൗഷാദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊല്ലം ജില്ലാ കളക്ടര്‍ ദേവീദാസ് എന്‍ ഐ.എ.എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.