ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ, സിപിഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ആലംകോട്ട് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വക്കം മോഹൻദാസിന്റെ അധ്യക്ഷതയിൽ സിപിഐ മണ്ഡലം സെക്രട്ടറി സി എസ് ജയചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സിപിഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ് ലെനിൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ടി പി അംബിരാജ, ജനതാദൾ നേതാവ് കെ എസ് ബാബു, എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം കെ ശ്രീവത്സൻ, മുൻ നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് സി ജെ രാജേഷ്കുമാർ, അഡ്വക്കേറ്റ് മുഹ്സിൻ, അവനവഞ്ചേരി രാജു തുടങ്ങിയവർ പ്രസംഗിച്ചു.