തെലങ്കാനയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

ഹൈദരാബാദ്∙ തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്ന് രണ്ട് പേർ മരിച്ചു. എയർഫോഴ്സ് ട്രെയിനർ വിമാനമാണ് മേദക് ജില്ലയിൽ തകർന്നുവീണത്. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ (എഎഫ്എ) നിന്നാണ് പറന്നുയർന്നത്.

പരിശീലനം നൽകുന്ന പൈലറ്റും പരിശീലനം നേടുന്ന കെഡറ്റുമാണ് മരിച്ചത്. പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചുവെന്നും അധികൃതർ അറിയിച്ചു.