റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം. അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്. ....
റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്.
അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും മറ്റേവാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടൊ മോശമായി പെരുമാറുകയോ അപായപ്പെടുത്തിയേക്കാവുന്നതോ ആയ പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യരുത്. അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാർഗ്ഗ തടസ്സമുണ്ടാകാത്ത രീതിയിൽ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺനംപർ, ലൈസൻസിന്റെയും ഇൻഷൂറൻസിന്റെയും വിവരങ്ങൾ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം. ഹോസ്പിറ്റലിൽ പോകേണ്ടുന്ന സന്ദർഭങ്ങൾ ഒഴിച്ച് സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് കഴിയുന്നില്ലെങ്കിൽ പോലീസ് എത്തി നടപടി സ്വീകരിക്കുന്നത്വരെ സ്ഥലത്ത് തുടരുകയും ചെയ്യേണ്ടതാണ്.
അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ .... എന്നതാവണം ....
സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ ....
#mvdkerala
#SafeKerala
#RoadAccident
#roadrage