*വർക്കല ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ഹാജി. വി.കെ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു*

വർക്കല : വർക്കല ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം വർക്കല, മൗലാനാ മൻസിലിൽ ഹാജി. വി.കെ മുഹമ്മദ് കുഞ്ഞ് മൗലവി (80) നിര്യാതനായി.
    ഭാര്യ: ളരീമാ ബീവി, മക്കൾ: പി.എം മുനീർ മൗലവി (വർക്കല) പി.എം മനാർ (ദുബായ്), പി.എം മുജീബ് (ദുബായ്), പി.എം. നജീബ് (പരേതൻ), പി.എം മുനീറത്ത് (കായംകുളം), പി.എം മുബീനത്ത് (കല്ലമ്പലം).
     മരുമക്കൾ: സജീന ബീവി (മടവൂർ), ഷെമി (ചെറുകുന്നം), ഷംന (ചിലക്കൂർ), മുഹമ്മദ് സാദിഖ് മൗലവി (കായംകുളം ഹമീദിയ ജുമാ-മസ്ജിദ്), നജീബ് (മസ്കറ്റ്).
  കഴിഞ്ഞ 45 വർഷമായി വർക്കല ടൗൺ ജുമാ-മസ്ജിദിൽ ചീഫ് ഇമാം ആയിരുന്നു. ചിറയിൻകീഴ്- കാട്ടുമുറാക്കൽ ജുമാ മസ്ജിദിലും ഇമാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
       വർക്കല, ചിലക്കൂർ- ചുമടുതാങ്ങി ജംഗ്ഷന് സമീപമുള്ള വസതിയിലാണ് ഇപ്പോൾ ഭൗതികശരീരം ഉള്ളത്.
        ഇന്ന് (തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് വർക്കല ടൗൺ ജുമാ-മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും.
    തുടർന്ന് സ്വദേശമായ ഓച്ചിറ, കാഞ്ഞിപ്പുഴ ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 3.30 മണിക്ക് ഖബറടക്കം നടക്കും.

 (പി എം മുനീർ മൗലവി) (മകൻ)
(9447890083)