ഡോ.ഷഹനയുടെ ആത്മഹത്യ, അറസ്റ്റിലായ റുവൈസിന്റെ പിതാവ് ഒളിവില്‍

തിരുവനന്തപുരം. യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ റുവൈസിന്റെ പിതാവ് ഒളിവില്‍. കേസില്‍ പിതാവിനെയും പ്രതി ചേര്‍ക്കും. ഷഹനയുടെ ആത്മഹത്യയില്‍ ദേശീയ വനിതാ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷഹനയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് ഷഹനയുടെ സഹോദരന്‍ ജാസിം നാസ് ആവശ്യപ്പെട്ടു. റുവൈസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്വേഷണം പിതാവിലേക്കും നീളുമെന്ന സൂചനകളുണ്ടായിരുന്നു. ഇതോടെയാണ് കുടുംബം ഒളിവില്‍ പോയത്. വൈകാതെ റുവൈസിന്റെ പിതാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഷഹനയുടെ സുഹൃത്തുക്കളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്....