മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. എല്‍ഡിഎഫ് മുന്‍ ധാരണ പ്രകാരമായിരുന്നു രാജി. കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും വൈകിട്ട് നാലുമണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍ , ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. കെ.ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം രാജഭവനില്‍ ഗവര്‍ണറുടെ ചായ സല്‍ക്കാരവും ഉണ്ടാകും. തുടര്‍ന്നാകും സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തി മന്ത്രിമാര്‍ ചുമതലയെല്‍ക്കുക. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ – പുരാവസ്തു വകുപ്പുകളുമാകും ലഭിക്കുക.