140 മണ്ഡലങ്ങളിലേയും പര്യടനം പൂർത്തിയാക്കി നവ കേരള സദസ് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് സമാപന ദിവസത്തെ പര്യടനം. വട്ടിയൂർകാവ് പോളീ ടെക്നിക്ക് ഗ്രൗണ്ടാണ് സമാപന വേദി.നവംബർ 18 ന് കാസർകോട് നിന്നാണ് നവകേരള സദസ് ആരംഭിച്ചത്. ഇന്ന് നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് നവ കേരള സദസ്സ് പുരോഗമിക്കുന്നത്.
നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ പര്യടനത്തിൻ്റെ മൂന്നാം ദിവസമായ ഇന്നലെ നാല് നിയോജക മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തിയത്. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ ഇന്നലെ നവകേരള സദസ്സ് നടന്നതിനൊപ്പം യൂത്ത് കോൺഗ്രസ്, യുവമോർച്ച ,ഡി വൈ എഫ് ഐ പ്രവർത്തകർ തമ്മിൽ പലേടത്തും വ്യാപക സംഘർഷവും ഉണ്ടായി.