വേളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ലബോറട്ടറി കെട്ടിടം വരുന്നു. രോഗികളുടെ കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെയുള്ള കെട്ടിടം സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ 10.82 ലക്ഷം രൂപയുടെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചാണ് പണിയുന്നത്. ഇതിന്റെ ആദ്യ ഗഡുവായ 5.41 ലക്ഷം രൂപയുടെ ചെക്ക് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി പ്രദീപ് കുമാര്‍ ജില്ലാ കളക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ജെ.അനില്‍ ജോസിന് കൈമാറി.