ആദ്യം യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ വീടിനു നേരെ ആക്രമണം, പിന്നാലെ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ ആക്രമണം

തിരുവനന്തപുരം ആറ്റിങ്ങലിൽ ആലംകോട്  യൂത്ത് കോൺഗ്രസ്, സിപിഐഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം. ആറ്റിങ്ങൽ ആലംകോട് ആണ് സംഭവം . യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടും സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിൻ്റെ വീടുമാണ് ആക്രമിക്കപ്പെട്ടത്. ഇരുകൂട്ടരും ആക്രമണത്തിൽ പരസ്പരം പഴിച്ചു.മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച സുഹൈലിൻ്റെ വീടിനു നേരെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഒരു കൂട്ടം ആളുകളെത്തി സുഹൈലിൻ്റെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പിന്നാലെ ആലംകോടും   കരവാരം പഞ്ചായത്തിലും ഇന്ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു.

ഏറെ വൈകാതെ നജാമിൻ്റെ വീടിനു നേരെയും ആക്രമണമുണ്ടായി. പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന്സിപിഐഎം ആരോപിച്ചു..