ഡോ. ഷഹനയുടെ മരണം; പ്രതി ഡോക്ടർ റുവൈസ് കസ്റ്റഡിയിൽ

ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. മെഡിക്കൽ കോളേജ് പൊലീസ് ആണ് റുവൈസിനെ കസ്റ്റഡിയിൽ എടുത്തത്.റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നുതന്നെ അറസ്റ്റും ഉണ്ടാകും.അതേസമയം കേരള പിജി ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ഇ എ റുവൈസിനെ പ്രതിചേർത്തിരുന്നു. കുടുംബത്തിന്‍റെ മൊ‍ഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ ഭാരവാഹിയെ പിജി ഡോക്ടർമാരുടെ സംഘടന നീക്കി. അന്വേഷണത്തിൽ സുതാര്യതയെ ഉറപ്പാക്കാനാണ് നടപടിയെന്ന് KMPGA സംഘടന പറഞ്ഞു.സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.