രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. ഹിറ്റ്മാനെ മൂന്നാം ഓവറില്‍ കഗിസോ റബാദ ഡക്കാക്കി മടക്കിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തകര്‍ച്ച ആരംഭിക്കുന്നത്. ആറാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനും മടങ്ങേണ്ടി വന്നു. മൂന്നാം വിക്കറ്റില്‍ ഒരുമിച്ച ശുഭ്മാന്‍ ഗില്‍- വിരാട് കോഹ്‌ലി സഖ്യമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പ്രതിരോധിച്ചുനിന്നത്.