കൊല്ലം.ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. പ്രതികളുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യം വെക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസ് നേരിട്ടാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. കേസിൽ പ്രതികളെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. പ്രതികളുമായിയുള്ള തെളിവെടുപ്പ് അതീവ രഹസ്യമാക്കി നടത്താനാണ് നീക്കം.പ്രതികൾക്ക് നേരെ പ്രതിഷേധത്തിനുള്ള സാധ്യത ഉണ്ടാകാമെന്ന വിവരത്തിൻ്റ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് രാത്രിയോ, പുലർച്ചയോ ക്രൈം ബ്രാഞ്ച് നടത്തിയേക്കും.