കിളിമാനൂർ ഇരട്ടച്ചിറ പമ്പിനു മുന്നിൽ ഉണ്ടായ അപകടത്തിൽ കിളിമാനൂർ കാനാറ സ്വദേശി മരണപ്പെട്ടു.

സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയിൽ കിളിമാനൂർ ഇരട്ടച്ചിറ പമ്പിനു മുന്നിൽ ഉണ്ടായ അപകടത്തിൽ കിളിമാനൂർ കാനാറ സ്വദേശി മരണപ്പെട്ടു.

 കിളിമാനൂർ കാനാറ ചരുവിള പുത്തൻവീട്ടിൽ ശിവകുമാർ (44) ആണ് മരിച്ചത്.മരം മുറിപ്പ് തൊഴിലാളിയാണ്.

പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കാർ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ട നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 2. 30 മണിയോടെ മൃതദേഹം സ്വവസതിയിൽ എത്തിക്കും.സംസ്കാരം വൈകുന്നേരത്തോടെ സ്വവസതിയിൽ നടക്കും.ഭാര്യ : അമ്പിളി