രാവിലെ ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്വെൻഷൻ സെന്ററിൽ പ്രഭാതയോഗം ഇപ്പോൾ നടക്കുകയാണ്. തുടർന്ന് 10.15 ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ചിറയൻകീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.
മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ആകെ ഒരുക്കിയിരിക്കുന്നത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. വര്‍ക്കലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.