വാരാന്ത്യ അവധി കഴിഞ്ഞെത്തിയ ആദ്യദിനം, അതായത് ഡിസംബര്‍ 11 തിങ്കളാഴ്ച റെക്കോര്‍ഡ് വരുമാനമാണ് കെഎസ്ആര്‍ടിസി നേടിയത്. പ്രതിദിന വരുമാനം 9.03 കോടി രൂപയെന്ന നേട്ടം സ്വന്തമാക്കിയ കെഎസ്ആര്‍ടിസി ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് നേടിയത്. അതില്‍ ഞായര്‍ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു.ഇക്കഴിഞ്ഞ സെപ്തംബര്‍ നാലിന് ലഭിച്ച 8.79 കോടി എന്ന റെക്കോര്‍ഡാണ് ഇതോടെ ഭേദിച്ചത്. മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് റെക്കോര്‍ഡ് നേട്ടത്തിന് പിന്നിലെന്നും ഇതിന് രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും സിഎംഡി പറഞ്ഞു. ശരിയായ ഭരണനേതൃത്വവും കൃത്യമായ ആസൂത്രണവും നടത്തിയ ആയിരത്തില്‍ അധികം ബസുകള്‍ ഡോക്കില്‍ ഉണ്ടായിരുന്നത് 700 ന് അടുത്ത് എത്തിക്കാന്‍ സാധിച്ചു.ശബരിമല സര്‍വിസിന് ബസുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസുകളും ക്രൂവും നല്‍കാന്‍ കഴിഞ്ഞു. പത്തു കോടി രൂപയെന്ന പ്രതിദിനവരുമാനമാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസമാണ് മാത്രമാണ് ഇതിന് തടസം. ഇതിന് പരിഹാരമായി കൂടുതല്‍ ബസുകള്‍ എന്‍സിസി, ജിസിസി വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് വരികയുമാണ് എന്നും സിഎംഡി അറിയിച്ചു. ഡിസംബര്‍ 4ന് 8.54 കോടി, 5ന് 7.88 കോടി, 6ന് 7.44 കോടി, 7ന് 7.52 കോടി, 8ന് 7.93 കോടി, 9ന് 7.78 കോടി, .10ന് 7.09 കോടി, 11ന് 9.03 കോടി, എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.