ശബരിമലയിൽ മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു..

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7-ന് ഘോഷയാത്ര ആരംഭിച്ചത്.വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി 26 ന് ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. ശേഷം പമ്പ ഗണപതി ശ്രീകോവിലിൽ ഭക്തർക്കായി ദർശനമൊരുക്കും.