പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. 

മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. പന്തളത്ത് നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ തിരുവനന്തപുരത്ത് എത്തി എന്നാണ് പൊലീസ് വിശദീകരണം.