കസ്റ്റഡിയിലുള്ള കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചു

തിരുവനന്തപുരം. വെഞ്ഞാറമ്മൂട്ടിൽ പോലീസ് സ്റ്റേഷൻ വളപ്പിൽ കോൺഗ്രസ് ഡി വൈ എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷനിലെ കസ്റ്റഡിയിലുള്ള കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. നവകേരള സദസ്സിനെതിരെ പ്രതിഷേധം ഉയർത്താതിരിക്കാൻ ചില കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഇവരെയാണ് പോലീസ് നോക്കി നിൽക്കെ ഗുരുതരമായി മർദിച്ചത്.