ശ്രീനഗർ: ജമ്മു കശ്മീരിൽ 2 സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം. പൂഞ്ചിലാണ് തീവ്രവാദികൾ സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തത്. മൂന്നു കരസേനാ ജവാന്മാർക്ക് വീരമൃത്യു.മൂന്നു ജവാന്മാർക്ക് പരിക്കുണ്ട്പൂഞ്ചിലെ താനാമണ്ടി മേഖലയിൽ വച്ചാണ് ആക്രമണം.
കൂടുതൽ സൈനികർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. സുരൻകോട്ട് ജനറൽ ഏരിയ, പൂഞ്ചിലെ ബഫ്ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷൻ