പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞത് ഷഹനയെ മാനസികമായി തകര്‍ത്തെന്ന് ഷഹനയുടെ സഹോദരന്‍ ജാസിം നാസ്. റുവൈസാണ് വിവാഹ അഭ്യര്‍ത്ഥനയുമായി ആദ്യം സമീപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയത് ഷഹനയെ മാനസികമായി തളര്‍ത്തിയെന്നും സഹോദരന്‍ പറഞ്ഞു.അതേസമയം, സംഭവത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും
സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.