*ആറ്റിങ്ങൽ മോഡേൺ ബേക്കറിയുടെ ക്രിസ്തുമസ് കേക്കിന് തങ്കത്തിളക്കം*

 കേരളത്തിന്റെ വികാരമായ ശിവഗിരി മഠത്തിന്റെ മാതൃകയിൽ ആറ്റിങ്ങൽ മോഡേൺ ബേക്കറി നിർമ്മിച്ച കൂറ്റൻ കേക്ക് വലിയ ജനശ്രദ്ധ ആകർഷിക്കുന്നു.

 ക്രിസ്തുമസ് കാലത്ത് പതിവായുള്ളതാണ് മോഡേൺ ബേക്കറിയുടെ ഇത്തരം മനോഹര കരവിരുന്നുകൾ.

 ഇടയ്ക്ക് കൊറോണ കാലം ഒഴിച്ചാൽ രണ്ട് പതിറ്റാണ്ടായി ഇങ്ങനെ വ്യത്യസ്ത രീതിയിൽ കേക്കുകൾ നിർമ്മിക്കുന്നുണ്ട് മോഡേൺ ബേക്കറി.

  ശിവഗിരി മഠത്തിന്റെ അതേ മാതൃകയിൽ ഇക്കൊല്ലം നിർമ്മിച്ച കേക്ക് മുൻ വർഷങ്ങളേക്കാൾ ജനശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

കേക്കിന്റെ മധ്യഭാഗത്തെ
ഗുരുദേവന്റെ രൂപം കണ്ണിമ വെട്ടാതെയാണ് കാണികൾ നോക്കിനിൽക്കുന്നത്.
 അത്രയ്ക്ക് ആകർഷണീയമാണ് ഗുരുദേവന്റെ രൂപവും കേക്കും.

 അഞ്ച് അടി നീളത്തിലും അഞ്ച് അടി വീതിയിലും 9 അടി പൊക്കത്തിലുമാണ് പൂർണമായും ഐസിംഗ് ഷുഗറിലുള്ള ഈ കേക്ക് നിർമ്മിച്ചിരിക്കുന്നത് .
 കൂത്തുപറമ്പ് സ്വദേശിയായ സി വി ബാബുവിന്റെ നേതൃത്വത്തിലാണ് ശിവഗിരി മഠത്തിന്റെ തനത് രൂപം കേക്കിൽ സൃഷ്ടിച്ചത്.
ബാബുരാജ് തലശ്ശേരി, ആനന്ദ് തേനി, ഷൈജു കണ്ണൂർ, സുരേഷ് പാലക്കാട് എന്നിവരും ബാബുവിനു കൂട്ടായി.

 ഇന്നലെ രാത്രിയോടെ പൂർത്തിയായ കേക്ക് ഇന്ന് രാവിലെ മുതൽ ആറ്റിങ്ങൽ പാലസ് റോഡിലെ പ്രസിദ്ധമായ മോഡേൺ ബേക്കറിക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

   ആറ്റിങ്ങലിന്റെ പൊതുജീവിതത്തിൽ എക്കാലത്തെയും വലിയതും പ്രസിദ്ധിയേറിയതുമാണ് മോഡേൺ ബേക്കറി .

 മോഡേൺ ബേക്കറിയിലെ ആഹാരപദാർത്ഥങ്ങളുടെ ക്വാളിറ്റിയും വിശ്വാസ്യതയും ആറ്റിങ്ങലുകാർക്ക് എന്നും ഒരഹങ്കാരമാണ്.

 അതുകൊണ്ടുതന്നെ ഇക്കൊല്ലം അവതരിപ്പിച്ചിരിക്കുന്ന ഈ ശിവഗിരി മാതൃക കേക്കും ആറ്റിങ്ങലിന്റെ ഒരു ഐഡന്റിറ്റി തന്നെയാണ്.
  
അതൊന്നു കാണാനും ആസ്വദിക്കാനും ജനത്തിരക്കേറും എന്നതിൽ സംശയമില്ല.