ചായ ചോദിച്ചപ്പോള്‍ കുറച്ചുസമയമെടുക്കുമെന്നും കുറച്ചുകഴിഞ്ഞ് നല്‍കാമെന്നും ഭാര്യ പറഞ്ഞതില്‍ ഭര്‍ത്താവ് കുപിതനാവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പിന്നിലൂടെചെന്ന് ഭാര്യയെ വെട്ടിവീഴ്ത്തുകയായിരുന്നു.വെട്ടേറ്റ് നിലത്തുവീണയുടനെ സുന്ദരി മരിച്ചുവെന്ന് പോലീസ് പറഞ്ഞു. അച്ഛന് ദിവസം ആറ് തവണയെങ്കിലും ചായ കുടിക്കുന്ന ശീലമുണ്ടെന്നും എന്നാല്‍ അമ്മയെ കൊലപ്പെടുത്തിയത് താന്‍ കണ്ടില്ലെന്നും മകന്‍ പറഞ്ഞതായി ഡി.സി.പി അറിയിച്ചു.