85 വയസ്സായിരുന്നു.
നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്.
ദക്ഷിണ കന്നട ജില്ലയിലെ ബൽത്തങ്ങാടിയിൽ ജനിച്ച ലീലാവതി കന്നഡ,തമിഴ്, തെലുങ്ക് സിനിമകളിൽ വേഷങ്ങൾ ചെയ്തു.
പതിനാറാം വയസ്സിൽ അഭിനയരംഗത്ത് എത്തിയ ലീലാവതി ഡോക്ടർ രാജ് കുമാർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എം ടി രാമറാവു, എം ജി രാമചന്ദ്രൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.